Type Here to Get Search Results !

Bottom Ad

കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന് ചൈന: മരണസംഖ്യ 425 ആയി


ദേശീയം (www.evisionnews.co): കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 425ആയി. ഇന്നലെ മാത്രം 64പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48പേര്‍ മരിച്ചു. ചൈനയില്‍ 20,400പേര്‍ക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ 10 ഉം ഹോങ്കോങ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടര്‍ത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു. 

കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ തന്നെ ആദ്യം കിട്ടാന്‍ ഗൂഗിളുമായി ധാരണയായി. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുകയാണ്. മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad