Type Here to Get Search Results !

Bottom Ad

അബ്ദുല്‍ ഖാദര്‍ നദ്വി മാണിമൂലക്ക് ദുബൈയില്‍ സ്വീകരണം


കാസര്‍കോട് (www.evisionnews.co): കുടുംബം പുലര്‍ത്താന്‍ ഗള്‍ഫ് നാടുകളില്‍ അധ്വാനിക്കുന്ന പ്രവാസികളായ സുഹൃത്തുക്കള്‍ ആത്മീയമായി അധ്വാനിക്കണമെന്നും അത് ഇന്നത്തെ ചുറ്റുപാടില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അത്യാവശ്യമാണെന്നും സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം അബ്ദുല്‍ കാദര്‍ നദ്വി മാണിമൂല. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ ഉസ്താദിന് ദുബൈ എംഐസി ദുബൈ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈ എംഐസി പ്രസിഡന്റ് അബ്ദുല്‍ സലാം ഹാജി വെല്‍ഫിറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബ്ദുല്‍ ഖാദര്‍ അസ്അദി ഉദ്്ഘാടനം ചെയ്തു. അസീസ് കമാലിയ, താഹിര്‍ മുഗു, കബീര്‍ അസ്അദി, എംബി അബ്ദുല്‍ ഖാദര്‍ ചന്തേര, അബ്ദുല്‍ അസീസ് മൗലവി, ഇല്യാസ് കട്ടക്കാല്‍, സുബൈര്‍ മാങ്ങാട് സംസാരിച്ചു. സിദ്ദീഖ് കനിയടക്കം സ്വാഗതവും ഷാഫി അസ്അദി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad