കേരളം (www.evisionnews.co): മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദിപിനെ ന്യൂന പക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമമിച്ചതിനെതിരെ ലോകായുക്ത നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്. മലപ്പുറം സ്വദേശിയും മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയുമായ വി.കെ.എം ഷാഫി നല്‍കിയ പരാതിയിലാണ് നടപടി. ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി ജലീല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് സംബന്ധിച്ച് മന്ത്രി തന്നെ മറുപടി നല്‍കേണ്ടതിനാല്‍ പ്രാഥമിക വാദം കേള്‍ക്കാന്‍ മന്ത്രി കെടി ജലീലിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവായത്.
മാര്‍ച്ച് 30ന് തുടര്‍ വിചാരണയ്ക്കായി പരാതി പോസ്റ്റ് ചെയ്തു. ഹര്‍ജികാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം, അഡ്വ. പി.ഇ സജലും സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരും ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസാണ് മന്ത്രി ജലീലിനെതിരായ ബന്ധു നിയമനം പുറത്തു കൊണ്ടുവന്നത്.
Post a Comment
0 Comments