കാസര്‍കോട് (www.evisionnews.co): ലോക കാന്‍സര്‍ ദിനത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പ്രഞ്ചായത്ത് കുടുംബാരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഡിഫന്‍സ് മൊഗര്‍ അസാസുല്‍ ഹുദാ മദ്രസ മൊഗറില്‍ നടത്തിയ സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എഎ ജലീല്‍ ഉദ്ഘാടനം ചെയ്തു. ഡിഫന്‍സ് പ്രസിഡന്റ് അബ്ബാസ് മൊഗര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെ. നസീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ് വിഷയാവതരണം നടത്തി. ബ്ലഡ് കാന്‍സര്‍ എന്ന രോഗം പിടിപെട്ട് കഴിഞ്ഞ ഏഴു വര്‍ഷക്കാലം കാന്‍സറിനെ അതിജീവിക്കുന്ന ഇസ്മായില്‍ ഇജാസ് മുഖ്യാതിഥിയായിരുന്നു. ജമാഅത്ത് പ്രസിഡന്റ് എസ്‌കെ മുഹമ്മദലി, എന്‍എംസി വൈസ് പ്രസിഡന്റ് യൂസുഫ് സംസാരിച്ചു. ഡിഫന്‍സ് ജനറല്‍ സെക്രട്ടറി സവാദ് സ്വാഗതവും ഖാദര്‍ കുദിര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments