Type Here to Get Search Results !

Bottom Ad

കെഎസ്ടിപി പാതയില്‍ പച്ചക്കറി വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു


കാസര്‍കോട് (www.evisionnews.co): കെഎസ്ടിപി പാതയില്‍ പച്ചക്കറി വില്‍പ്പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. പള്ളിക്കര കല്ലിങ്കാലില്‍ സ്‌കൂള്‍ വളപ്പിലെ കെവി കരുണാകരന്‍ (60)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത പച്ചക്കറികള്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പള്ളിക്കര വില്ലേജ് ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കരുണാകരനെ ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: നാരായണി. മക്കള്‍: വിനോദ് (ഗള്‍ഫ്) വിനീത. മരുമക്കള്‍: ഗ്രീഷ്മ, പവിത്രന്‍ നീലേശ്വരം. സഹോദരങ്ങള്‍: കണ്ണന്‍, മാധവന്‍, മാധവി, കല്ല്യാണി, കുഞ്ഞിപ്പെണ്ണ്. സംഭവത്തില്‍ ബൈക്കോടിച്ചയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad