Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള പ്രക്ഷോഭമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുടെ പിന്‍മുറക്കാരാണ് രാജ്യം ഭരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യപങ്ക് വഹിച്ച മഹാന്മാരുടെ പിന്‍മുറക്കാരാണ് പൗരത്വ സമത്തില്‍ അണിനിരക്കുന്നവര്‍. ഈസമരം പൗരത്വ വിഷയത്തിലൊതുങ്ങുന്നതല്ല, സംഘ് രാഷ്ട്ര നിര്‍മിതിക്കെതിരായുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമാണ്. ജനാധിപത്യ മതേതര ഇന്ത്യയെ പുനര്‍ നിര്‍മ്മിക്കുന്നതിനായുള്ള ഈ പോരാട്ടത്തില്‍ മുഴുവനാളുകളും ഒന്നിച്ചണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചക്ക് നായന്മാര്‍മൂലയില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് കാസര്‍കോട് നഗരത്തില്‍ സമാപിച്ചു. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനം നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. എഫ്‌ഐടി.ു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമന്‍ ജസ്റ്റീസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ്, കെ. രാമകൃഷ്ണന്‍, സിഎച്ച് മുത്തലിബ്, മഹമൂദ് പള്ളിപ്പുഴ, പികെ അബ്ദുല്ല, മജീദ് നരിക്കോടന്‍, സാഹിദ ഇല്യാസ്, ഫൗസിയ സിദ്ധീഖ്, ശാന്ത ആയിറ്റി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി സ്വാഗതവും അബ്ദുല്‍ ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എംസി ഹനീഫ, ടികെ അഷ്‌റഫ്, എജി ജമാല്‍, സിഎ യൂസുഫ്, നഹാറുദ്ദീന്‍, ഷഹബാസ് കോളിയാട്, എന്‍എം റിയാസ്, ഡോ. ഷഫ്‌ന മെയ്തു, സാഹിറ ലത്തീഫ്, ഹസീന ലത്തീഫ് മാര്‍ച്ചിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad