Type Here to Get Search Results !

Bottom Ad

പിഡിപി ജനജാഗ്രതാ യാത്ര ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): പൗരത്വം ജന്മാവകാശം അത് ഫാസിസ്റ്റുകളുടെ ഔദാര്യമല്ല, മഅ്ദനിയുടെ മുന്നറിയിപ്പും മതേതര ഇന്ത്യയും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പിഡിപി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലം പ്രസിഡന്റ് യൂനുസ് തളങ്കര നയിക്കുന്ന ജനജാഗ്രതാ യാത്രയുടെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് നടന്ന ജനജാഗ്രതാ യാത്ര തീരുമാന യോഗത്തില്‍ പിസിഎഫ് യുഎഇ മുന്‍ പ്രസിഡന്റ് കെ.എച്ച് ഷാഫി ഹാജി അഡൂര്‍, ജാഥാ ലീഡര്‍ യൂനുസ് തളങ്കരയ്ക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു. മുഹമ്മദ് മുസ്ലിയാര്‍ ചാത്തങ്കൈ, ഖാലിദ് ബാഷ, സിദ്ദീഖ് മഞ്ചത്തടുക്ക, ഖാലിദ് എസ്പി നഗര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad