കാസര്‍കോട്:(www.evisionnews.co) കാമുകന് വേണ്ടി ബന്ധുവീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ 19കാരിയെ കോടതി റിമാന്റ് ചെയ്തു. കോട്ടിക്കുളം സ്വദേശിനി പ്രജിന (19) യെയാണ് കോടതി റിമാന്റ് ചെയ്തത്. അടുക്കത്ത് ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്നും 19.5പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് പ്രജിനയെ കാസര്‍കോട് ടൗണ്‍ എസ്‌ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്.
ചോദ്യംചെയ്യലില്‍ ബേക്കലിലെ മറ്റൊരു വീട്ടില്‍ നിന്നും ഇത്തരത്തില്‍ ഒമ്പതര പവന്‍ മോഷ്ടിച്ചതായി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്ത് ബേക്കല്‍ പോലീസിന് കൈമാറി. ബേക്കല്‍ പോലീസ് ഈ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ പ്രജിന ഇവിടുത്തെ ഫാസ്റ്റ്ഫുഡ് ഹോട്ടലില്‍ ജീവനക്കാരനായ കിരണുമായി (23)പ്രണയത്തിലാണ്. കിരണ്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രജിന മോഷണം നടത്തി സ്വര്‍ണാഭരണം കിരണിന് നല്‍കിയത്.
വലിയ വീട്ടിലെ കുട്ടിയാണെന്നാണ് പ്രജിന കാമുകനെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. കാമുകന്‍ വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ചോദിക്കുമ്പോഴെല്ലാം സ്വര്‍ണവും പണവും തരപ്പെടുത്തി നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രജിന പോലീസിനോട് വെളിപ്പെടുത്തി. ആദ്യം കമ്മലൂരി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് 2019 ഡിസംബറില്‍ ബേക്കലിലെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. കേസില്‍ കാമുകനെയും പോലീസ് പ്രതിചേര്‍ത്തേക്കും.
Post a Comment
0 Comments