കാസര്‍കോട് (www.evisionnews.co): മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കട്ട ചര്‍ലടുക്കയില്‍ നിര്‍മിച്ച വീടിന്റ താക്കോല്‍ദാനം എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു.
സ്വന്തമായി വീടില്ലാത്തവര്‍ക്കായി എം.എസ്.എസ് ആരംഭിച്ച ഭവന പദ്ധതിയാണ് തണല്‍ സ്നേഹ ഭവനം. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് കര്‍ണ്ണാടകയില്‍ അക്രമികള്‍ കാലും കൈയ്യും ഛേദിച്ച സിറാജുദ്ദീന്റെ കുടുംബത്തിനാണ് വീട് നല്‍കിയത്. ആലംപാടി മിനി എസ്റ്റേറ്റില്‍ ഒറ്റമുറി പീടികയിലായിരുന്നു സിറാജുദ്ദീന്‍ കുടുംബവുമൊത്ത് വര്‍ഷങ്ങളായി താമസം. ഒരു വര്‍ഷം മുമ്പ് സിറാജുദ്ദീന്‍ മരിച്ചു. ഇനി അവരുടെ വിധവയും കുട്ടികളും പുതിയ വീട്ടില്‍ താമസിക്കും.
ചടങ്ങില്‍ എന്‍.എ അബൂബക്കര്‍, അബു ഹന്നത്ത് മൗലവി, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.കെ.പി ഇസ്മായില്‍ ഹാജി, സെക്രട്ടറി സി.എച്ച് സുലൈമാന്‍, ട്രഷറര്‍ എ. അബ്ദുല്ല, അഡ്വ ബേവിഞ്ച അബ്ദുല്ല, എം. അബ്ദുല്‍ നാസര്‍ കാഞ്ഞങ്ങാട്, ഷാഫി എ. നെല്ലിക്കുന്ന്, കെ.സി. ഇര്‍ഷാദ്, സി.എല്‍ ഹമീദ്, ജലീല്‍ കക്കണ്ടം, കബീര്‍ ചെര്‍ക്കളം, മഹ്മൂദ് ഇബ്രാഹിം എരിയാല്‍, അബ്ദുല്‍ ഖാദര്‍ തെക്കില്‍, നാസര്‍ ചെമ്മനാട്, ഇബ്രാഹിം ചെര്‍ക്കള സംബന്ധിച്ചു.
Post a Comment
0 Comments