Type Here to Get Search Results !

Bottom Ad

വലന്റൈന്‍സ് ദിനത്തില്‍ കറങ്ങി നടക്കുന്ന യുവതീ യുവാക്കളെ തടയുമെന്ന് ബജ്റംഗ്ദള്‍


ദേശീയം (www.evisionnews.co): വലന്റൈന്‍സ് ദിനത്തില്‍ കറങ്ങി നടക്കുന്ന യുവതീയുവാക്കളെ തടയുമെന്ന് തെലങ്കാന ബജ്റംഗ്ദള്‍. ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമായ യാതൊന്നും അനുവദിക്കില്ല. സ്വന്തം സംസ്‌കാരത്തിന് അനുസരിച്ച് യുവാക്കള്‍ പെരുമാറണം. വലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം മനസിലാക്കാത്തവരാണ്. അവര്‍ അവരുടെ മാതാപിതാക്കള്‍ക്ക് അപമാനമാണെന്നും ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ കുറ്റപ്പെടുത്തി.

ബിസിനസ് ദാഹത്തില്‍ ഇന്ത്യന്‍ സംസ്‌കാരം നശിക്കുകയാണ്. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പുല്‍വാമ രക്തസാക്ഷി ദിനമായാണ് ഫെബ്രുവരി 14ഓര്‍മിക്കേണ്ടത്. അല്ലാതെ കമിതാക്കളുടെ ദിവസമായല്ല. സ്നേഹത്തിന് സംഘടന എതിരല്ലെന്നും എന്നാല്‍, വലന്റൈന്‍സ് ദിനത്തിനും സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രധാരണത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad