ബദിയടുക്ക (www.evisionnews.co): മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് അതിര്‍ത്തി ഗ്രാമത്തിലെ ക്ഷേത്ര ബ്രഹ്മ കലശോത്സവത്തിന് ജമാഅത്ത് കമ്മിറ്റി കലവറ സാധനങ്ങള്‍ സമര്‍പ്പിച്ചു. ഗോസാഡ മഹിഷമര്‍ദ്ദിനി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിനാണ് ചെറുണി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരം കഴിഞ്ഞ ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ അന്‍പതോളം പേരടങ്ങിയ സംഘം അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ നല്‍കിയത്.
ജമാഅത്ത് ഖത്തീബ് അഷ്‌റഫ് ഫൈസി, ഭാരവാഹികളായ അബൂബക്കര്‍ ഹാജി, ഉമ്മര്‍, അഷറഫ്, ഫൈസല്‍, കുമ്പഡാജെ പഞ്ചായത്തംഗം പിടി അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജുമാഅത്ത് അംഗങ്ങള്‍ ക്ഷേത്രത്തിലെത്തിയത്. നേരത്തെ ചെറുണിയിലെ വ്യാപാരി ഇബ്രാഹിമും കുടുംബവും പത്ത് ക്വിന്‍ ടണ്‍ അരി കലശോത്സവത്തിന് സമര്‍പ്പിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം. സജ്ഞീവ ഷെട്ടി, ഐത്തപ്പ മൗവ്വാര്‍, ഡോ. വേണുഗോപാല, സുധാമ ഗോസാഡ, രവീന്ദ്ര റൈ, ശ്രീനിവാസ അമ്മണ്ണായ തുടങ്ങിയവര്‍ ജമാത്തത്ത് ഭാരവാഹികളെ സ്വീകരിച്ചു.
Post a Comment
0 Comments