കുമ്പള (www.evisionnews.co): ബംബ്രാണയില്‍ രണ്ട് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സംഘ് പരിവാര്‍ അക്രമത്തില്‍ പ്രതികള്‍ക്കെതിരെ നിസാരവകുപ്പ് ചേര്‍ത്ത പൊലീസ് നടപടിക്കെതിരെ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പൊലീസ് സ്റ്റേഷന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബംബ്രാണ സംഭവത്തില്‍ നിസാര വകുപ്പുകള്‍ ചാര്‍ത്തി പ്രതികളായവരെ രക്ഷപ്പെടുത്താനുള്ള പൊലീസ്- ഭരണകൂട നീക്കത്തിനെതിരെ പരിഹാരവും നീതിയും കാണുന്നത് വരെ യൂത്ത് ലീഗ് നിയമപരമായും സമരമുഖത്തും പോരാട്ടം ശക്തമാക്കുമെന്ന് എ.കെ.എം അഷ്‌റഫ് പറഞ്ഞു. നിയമത്തിന്റെ എല്ലാ സാധ്യതകളും തേടി പൊലിസ്- സംഘപരിവാര്‍- സി.പി.എം കള്ളക്കളിയെ പൊളിച്ചെടുക്കും. ആഭ്യന്തരം കയ്യാളുന്ന സി.പി.എമ്മിന്റെ ഇക്കാര്യത്തിലുള്ള നിലപാടും അവരുടെ കള്ളപ്രചാരണങ്ങളും സംശയത്തോടെ മാത്രമെ നോക്കിക്കാണാനാകൂ എന്നും സി.പി.എമ്മിന്റെ കപടമുഖം വെളിച്ചത്ത് കൊണ്ടുവരുന്നതുവരെ യൂത്ത് ലീഗിന് വിശ്രമമില്ലെന്നും എ.കെ.എം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് എ. മുക്താര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മണ്ഡലം ലീഗ് സെക്രട്ടറി എ.കെ ആരിഫ്, യു.കെ സൈഫുള്ള തങ്ങള്‍, അഷ്‌റഫ് കൊടിയമ്മ, സെഡ്.എ കയ്യാര്‍, ബി.എന്‍ മുഹമ്മദലി, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, യൂസുഫ് ഹേരൂര്‍, എം.പി ഖാലിദ്, ഇര്‍ഷാദ് മൊഗ്രാല്‍, കെ.എഫ് ഇഖ്ബാല്‍, നിയാസ് മൊഗ്രാല്‍, ഹക്കീം കണ്ടിഗെ, നൗഫല്‍ ന്യൂയോര്‍ക്ക്, താജുദ്ദീന്‍ കടമ്പാര്‍, സിദ്ദീഖ് ദണ്ഡഗോളി, സിദ്ദീഖ് മഞ്ചേശ്വരം സംബന്ധിച്ചു.
Post a Comment
0 Comments