Type Here to Get Search Results !

Bottom Ad

16കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: രണ്ട് യുവാക്കള്‍ക്കെതിരെ പോക്സോ കേസ്

കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ പിന്തുടര്‍ന്ന് 16കാരിയെ ശല്യപ്പെടുത്തുകയും കൈയില്‍ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജനുവരി 27ന് വൈകിട്ട് 4.30മണിയോടെ ചൗക്കിയിലാണ് സംഭവം. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി ട്യൂഷന് പോകുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് യുവാക്കള്‍ ശല്യപ്പെടുത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad