കാസര്‍കോട് (www.evisionnews.co): രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ മ്യൂസിയത്തില്‍ നിന്ന് ഗാന്ധിജി വെടിയേറ്റ ചിത്രം എടുത്തുമാറ്റിയതിലും ഇന്ത്യയുടെ ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് നടപടികളിലും പ്രതിഷേധിച്ച് കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് ഗാസോ ചരിത്രങ്ങളിലൂടെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ: വി.എം മുനീര്‍, കോണ്‍ഗ്രസ് നേതാവ് കരുണ്‍ താപ്പ, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, എഎ അസീസ്, അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, അഷ്ഫാഖ് തുരുത്തി, ഫിറോസ് അടക്കത്ത് ബയല്‍, ജലീല്‍ തുരുത്തി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, നൗഫല്‍ തായല്‍, ഹാരിസ് ബെദിര, റഫീഖ് വിദ്യാനഗര്‍, ഹബീബ് എഎച്ച്, ഇബ്രാഹിം ഖാസിയാര്‍കം സംബന്ധിച്ചു.
Post a Comment
0 Comments