കാസര്‍കോട് (www.evosopmmews.co): ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപ്പളയില്‍ സ്ത്രീകളുടെ പ്രതിഷേധ റാലി. നൂറുകണക്കിന് സ്ത്രീകളാണ് മാര്‍ച്ചില്‍ അണിനിരന്നന്നത്. ഉപ്പള, കുമ്പള, മഞ്ചേശ്വരം, ഹൊസന്‍ങ്കടി മേഖലകളില്‍ നിന്നുള്ളവരാണ് റാലിയില്‍ പങ്കെടുത്തത്. റാലി കാരണം ഏറെ സമയം ഗതാഗതം നിലച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സാമൂഹിക പ്രവര്‍ത്തക ഭവ്യ നരസിംഹമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. നജ്മ നസീര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹമ്മദ് ജില്ലാ പഞ്ചായത്തംഗങ്ങളായ മുംതാസ് സമീറ, ഇ. പത്മാവതി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹി, ബേബി ഷെട്ടി, ഉമ്മുകുല്‍സു, ഷംസാദ് ഷുക്കൂര്‍, ജമീല, ആയിഷത്ത് താഹിറ സംസാരിച്ചു.
Post a Comment
0 Comments