കാസര്‍കോട് (www.evisionnews.co): വൈദ്യുതി ഓഫീസില്‍ പിഎച്ച്‌സി ഹെല്‍ത്ത് ടീമിന്റെ ആരോഗ്യ പരിശോധന ക്യാമ്പ്. ചെര്‍ക്കള കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ആരോഗ്യം പരിശോധിക്കാനാണ് ചെങ്കള പി.എച്ച്.സി ഹെല്‍ത്ത് ടീം സെക്ഷന്‍ ഓഫിസില്‍ മെഡിക്കല്‍ ക്യാപ് നടത്തിയത്. ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ ആരോഗ്യ ബോധവത്കരണം, ബി.പി, പ്രമേഹം, ബി.എം.ഐ എന്നിവ പരിശോധിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തല്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ജോഷി, എ.ഇ രജീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രശേഖരന്‍ തമ്പി, കെ.എസ്. രാജേഷ്, ജെ.പി.എച്ച്എല്‍മാരായ ജലജ, കൊച്ചുറാണി ക്യാമ്പിന് നേതൃത്വം നല്‍കി.
Post a Comment
0 Comments