കാസര്‍കോട് (www.evisionnews.co): വനിതാ കമ്മീഷന്‍ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു. മൂന്നെണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. അവശേഷിക്കുന്ന 18 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. പരാതികളില്‍ അധികവും കുടുംബ പ്രശ്നങ്ങളും വഴി തര്‍ക്കവുമായി ബന്ധപ്പെട്ടവയായിരുന്നു. കാസര്‍കോട് ജില്ല ഉടന്‍ പരാതി രഹിത ജില്ലായായി മാറുമെന്ന് കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാലും ഇഎം രാധയും പറഞ്ഞു. വ്യാജ പരാതികള്‍ കൂടൂന്നതായി കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
ജോലി തടസപെടുത്തിയതിനും ആക്ഷേപിച്ചതിനും മഞ്ചേശ്വരം സിഎച്ച് സിയിലെ വനിതാ മെഡിക്കല്‍ ഓഫീസര്‍ ജനപ്രതിനിധിക്ക് എതിരെ വനിതാ കമ്മീഷനില്‍ ഫയല്‍ ചെയ്ത പരാതി കമ്മീഷന്‍ സ്വീകരിച്ചു. ഇത്തരം പരാതികളില്‍ ഉന്നതരായാലും നടപടി ഉണ്ടാകുമെന്ന് കമ്മീഷന്‍ പറഞ്ഞു. വനിതാ മെഡിക്കല്‍ ഓഫീസര്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതിനാല്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. പാനല്‍ അഡ്വക്കേറ്റ് എ.പി ഉഷ, വനിതാ സെല്‍ എസ്.ഐ ടി കെ ചന്ദ്രിക, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ എം അനിതാ, പി കാര്‍ത്തിക, സിവില്‍ പൊലീസ് ഓഫീസര്‍ കെ ദിവ്യ നേതൃത്വം നല്‍കി.
Post a Comment
0 Comments