ന്യൂഡല്‍ഹി (www.evisionnews.co): ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൊലീസിന് പ്രത്യേക അധികാരം നല്‍കികൊണ്ട് ഗവര്‍ണറുടെ ഉത്തരവ്.
ദേശീയ സുരക്ഷാ നിയമ പ്രകാരം ദേശീയ സുരക്ഷയ്ക്കും ക്രമസമാധനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടാല്‍ കുറ്റമൊന്നും ചുമത്താതെ വ്യക്തിയെ മാസങ്ങളോളം തടങ്കലില്‍ വെക്കാന്‍ സാധിക്കും.1980 സെപ്തംബര്‍ 23ന് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. ഇതോടെ കുറ്റമൊന്നും ചുമത്താതെ വ്യക്തികള്‍ ക്രമസമാധാനത്തിന് തടസമാണെന്നു കണ്ടാല്‍ അവരെ തടങ്കിലല്‍ വെക്കാനുള്ള അവകാശം ദല്‍ഹി പൊലീസിന് ലഭിക്കും.
Post a Comment
0 Comments