ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ അടിച്ച് കൊന്നു. കാണ്‍പൂരില്‍ 40കാരിയാണ് കൊല്ലപ്പെട്ടത്. 2018ലാണ് 13കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയേയും അമ്മയേയും മര്‍ദിക്കുകയായിരുന്നു.
ആബിദ്, മിന്റു, മഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരാണ് പ്രതികള്‍. 13 വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇവര്‍ക്ക് പ്രാദേശിക കോടതി ജാമ്യം നല്‍കിയിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ഈ ആവശ്യം നിഷേധിച്ചതോടെ ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും മറ്റൊരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments