അണങ്കൂര്‍ (www.evisionnews.co): എലിവിഷം ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ആസ്പത്രിയില്‍ മരിച്ചു. അണങ്കൂര്‍ ടിവി റോഡിലെ സലീമിന്റെ മകന്‍ മുഹമ്മദ് ഹബീബ് റഹ്മാന്‍ (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 23ന് അണങ്കൂരിലെ പാലില്‍ എലിവിഷം കലര്‍ത്തി ഹബീബ് റഹ്മാന്‍ കുടിച്ചത്. 24ന് ഛര്‍ദിയെ തുടര്‍ന്ന് നായനാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. നിലവഷളായതിനാല്‍ കൊച്ചിയിലെ അമൃത ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.
ഭാര്യയുമായി പിണങ്ങിയാണ് ഹബീബ് വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. കാപ്പ ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു ഹബീബ്. ഭാര്യ ഫര്‍സാന മടിക്കേരി സ്വദേശിനിയാണ്. 40ദിവസം പ്രായമുള്ള ആണ്‍കുഞ്ഞുണ്ട്. സഹോദരങ്ങള്‍: സലീന, നാസിമ, റിയാസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വിട്ടുകൊടുത്തു.
Post a Comment
0 Comments