കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കര്‍ണ്ണാടക ആര്‍ടിസി ബസിടിച്ച് ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാലിങ്കേശ്വര സ്വദേശി ലോകേഷാണ് മരിച്ചത്. മഞ്ചേശ്വരം സന്ധ്യ ഗ്യാരേജിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. ഭാര്യ ശൈലജ ഗുരുതര നിലയില്‍ മംഗളൂരുവില്‍ ചികിത്സയിലാണ്. അപകടത്തില്‍ വഴിയാത്രക്കാരനും പരിക്കുണ്ട്.
Post a Comment
0 Comments