കേരളം (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്. സി.എ.എ സംസ്ഥാനത്തിന്‌റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വത്തില്‍ മതപരമായ വിവേചനം പാടില്ലെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം. ഈ സഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ നേരത്തെ പ്രതിപക്ഷം തടയുകയുണ്ടായി. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്ലക്കാര്‍ഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.
Post a Comment
0 Comments