കാസര്‍കോട് (www.evisionnews.co): അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ചന്ദ്രഗിരി പാലം ചെറുവാഹനങ്ങള്‍ക്ക് ഗതാഗതത്തിന് തുറുന്നുകൊടുത്തു. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവക്കാണ് ഇന്ന് രാവിലെ മുതല്‍ പാലം നിയന്ത്രണാടിസ്ഥാനത്തില്‍ തുറന്നുകൊടുത്തത്. ബസുകള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ മാത്രമെ ഇതുവഴി ഗതാഗതം അനുവദിക്കൂ.
നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി ഞായറാഴ്ച മുതല്‍തന്നെ ചെറിയ വാഹനങ്ങള്‍ക്കായി പാലം തുറന്നുകൊടുക്കുമെന്ന കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പണി സാമഗ്രികളും മാറ്റാത്തതിനാല്‍ അറിയിപ്പ് വെറുതയായി. തിങ്കളാഴ്ച അടിയന്തിരമായും ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാതിയോടെ അവശിഷ്ടങ്ങള്‍നീക്കം ചെയ്യുകയായിരുന്നു.
Post a Comment
0 Comments