Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ആഷിഫ് മാളികെ പ്രസി., എംബി ഷാനവാസ് ജന. സെക്ര


പള്ളിക്കര (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കൗണ്‍സില്‍ യോഗം ബേക്കല്‍ ബീച്ച് റോഡിലെ എംയുഎച്ച് ഹാളില്‍ ജില്ല പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കല്ലട്ര മാഹിന്‍ ഹാജി, കെഇഎ ബക്കര്‍, എബി ഷാഫി, ടിഡി കബീര്‍ തെക്കില്‍, മന്‍സൂര്‍ മല്ലത്ത്, ഹമീദ് മാങ്ങാട്, തൊട്ടി സാലി ഹാജി, എംഎസ് ഷുക്കൂര്‍, കെബിഎം ഷരീഫ് കാപ്പില്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, സിദ്ധീഖ് പള്ളിപ്പുഴ, റഷീദ് ഹാജി കല്ലിങ്കാല്‍, ഷമീം ബേക്കല്‍, സിദ്ധീഖ് ബോവിക്കാനം, ടിഡി ഹസന്‍ ബസരി, അസ്്‌ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി പ്രസംഗിച്ചു.

ജില്ല വൈസ് പ്രസിഡന്റ് നാസര്‍ ചായിന്റടി റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികള്‍: ആഷിഫ് മാളികെ (പ്രസി), ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം (വൈസ് പ്രസി), എംബി ഷാനവാസ് പള്ളിക്കര (ജന. സെക്ര), ആഷിഖ് റഹ്മാന്‍, മൊയ്തു തൈര, സുലുവാന്‍ ചെമനാട്, അബ്ദുല്‍ സലാം മാണിമൂല (സെക്ര), ഖാദര്‍ ആലൂര്‍ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad