മംഗളൂരു (www.evisionnews.co): മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയതായി വിവരം. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ ബോംബിന്റെതെന്നു കരുതുന്ന ഇലക്ട്രിക് വയറും കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ബോംബ് സ്‌ക്വാഡ് ബാഗ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ബോംബ് നിര്‍വീര്യമാക്കുന്നതിനായി കൂളിംഗ് പിറ്റിലേക്ക് മാറ്റി.
അതേസമയം ജാഗ്രതപാലിക്കാന്‍ അധികൃതര്‍ക്ക് കേന്ദ്രം നിര്‍ദേശിച്ചു കഴിഞ്ഞു. ബാജ്പെ പോലീസും എയര്‍പോര്‍ട്ട് സെക്യൂരിറ്റി ടീമും വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നവരെ കര്‍ശനമായ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ അവര്‍ സ്വീകരിച്ചുവരികയാണ്. അതേസമയം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എയര്‍പോര്‍ട്ട് അധികൃതരും വ്യക്തമാക്കി.
Post a Comment
0 Comments