മുംബൈ: പൗരത്വഭേദഗതി നിയമത്തിനെതിരയുള്ള ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് രൂക്ഷ ഭാഷയില്‍ മറുപടിയുമായി ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഗോഷ്. രാജ്യത്ത് നിന്നും 50ലക്ഷം മുസ്ലീം നുഴഞ്ഞുകാരെ തിരിച്ചറിഞ്ഞ് നാട് കടത്തുമെന്നായിരുന്നു ദിലീപ് ഗോഷിന്റെ പ്രസ്താവന. പിന്നാലെ സംഭവം വിവാദമായിരിക്കുകയാണ്.
'50 ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വേണമെങ്കില്‍ അവരെ നാട് കടത്തും. ആദ്യം അവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കും അപ്പോള്‍ പിന്നെ ദീദിക്ക് ആരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ല.' ദിലീപ് ഗോഷ് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു ദിലീപ് ഗോഷിന്റെ പ്രസ്താവന.
Post a Comment
0 Comments