ബംഗളൂരു (www.evisionnews.co): കാസര്‍കോട്ടെ 18കാരിയെ ബംഗളൂരുവില്‍ പീഡിപ്പിച്ച സംഭവത്തില്‍ ബംഗളൂരു സ്വദേശിയായ ബിസിനസുകാരന്‍ അറസ്റ്റില്‍. ബംഗളൂരു ഇലക്ട്രോണിക് സിറ്റി മുനിറെഡ്ഡി ലേഔട്ട് സ്വദേശി അന്‍സാര്‍ (28)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിഷാബ്, അന്‍സാര്‍, അന്‍സാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പരപ്പന അഗ്രഹാര പോലീസ് കേസെടുത്തിരുന്നത്.
പാലക്കാട് പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരിയിലെ ടി.കെ റിഷാബിനെ (23) കാസര്‍കോട് ടൗണ്‍ പോലീസ് കഴിഞ്ഞ മാസം 31ന് ബലാത്സംഗത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി ഉഡുപ്പി എം പിയും ബിജെപി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം മുഖ്യമന്ത്രിയെ കണ്ട് പുതിയ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്‍സാറിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. അന്‍സാറിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. റിഷാബ് പെണ്‍കുട്ടിയുമായി തന്റെ വീട്ടിലെത്തിയെന്നും ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ അവിടെ താമസിച്ചെന്നും അന്‍സാര്‍ പോലീസിനോട് പറഞ്ഞു.
Post a Comment
0 Comments