ഉദുമ (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ നായനകനും കല്ലട്ര മാഹിന്‍ ഹാജി ഉപനായകനായും ജനുവരി 11, 12 തിയതികളില്‍ നിലേശ്വരം മുതല്‍ കുമ്പള വരെ നടത്തുന്ന ദേശ് രക്ഷ മാര്‍ച്ചില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്ന് വന്‍ യുവജന പങ്കാളിത്വം ഉറപ്പുവരുത്തുവാനും ഉദുമയിലെ സ്വീകരണ പരിപാടി വിജയിപ്പിക്കാനും മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, റംസീര്‍ പള്ളങ്കോട്, നാസര്‍ ചേറ്റുക്കുണ്ട്, ആബിദ് മാങ്ങാട്, റഷീദ് കാപ്പില്‍, ഷരീഫ് കെച്ച് ദേളി, സിറാജ് മടത്തില്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments