ദേശീയം (www.evisionnews.co): കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ 'ഗോ ബാക്ക്' വിളിച്ച് പ്രതിഷേധമുയര്‍ത്തിയ മലയാളി അഭിഭാഷകയെ ഭീഷണിപ്പെടുത്തിയതായി പരാതി. പൗരത്വ നിയമത്തിനെതിരെ അമിത് ഷായ്ക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ ഏഴു മണിക്കൂര്‍ വീട്ടില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി അഭിഭാഷക സൂര്യാ രാജപ്പന്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് ഉപയോഗിച്ചത്. രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കാനും പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും നീതിന്യായ സംവിധാനങ്ങള്‍ ഇടപെടണമെന്നും സൂര്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിന് അനുകൂലമായ പിന്തുണ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഗൃഹസന്ദര്‍ശനത്തിനിടെ രണ്ട് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ നേടിയിരുന്നു. മലയാളിയായ സൂര്യരാജപ്പനും ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിതയുമാണ് അമിത് ഷാക്കെതിരെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചത്. അപ്രതീക്ഷിത പ്രതിഷേധമുയര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരും കടുത്ത പ്രതിഷേധവുമായെത്തി. ഇതേത്തുടര്‍ന്നാണ് സൂര്യ ചൊവ്വാഴ്ച പ്രസ്താവനയില്‍ നിലപാട് വിശദീകരിച്ചത്.
Post a Comment
0 Comments