ബാഗ്ദാദ് (www.evisionnews.co): ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് എംബസിയുടെ നൂറ് മീറ്റര്‍ ദൂരത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം. അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. തുടര്‍ച്ചയായി രണ്ട് വലിയ സ്‌ഫോടനശബ്ദങ്ങള്‍ ഈ മേഖലയില്‍ നിന്ന് കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായി സൈറനുകള്‍ മുഴങ്ങുന്ന ശബ്ദവും കേട്ടു.
Post a Comment
0 Comments