കാസര്‍കോട് (www.evisionnews.co): ഇന്ത്യ എല്ലാവരുടെതുമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ജനുവരി 11, 12 തിയതികളില്‍ നീലേശ്വരത്ത് നിന്ന് ആരംഭിച്ച് കുമ്പളയില്‍ സമാപിക്കുന്ന ദേശ് രക്ഷാ മാര്‍ച്ചിന്റെ മുന്നോടിയായി നാളെ ജില്ലയിലെ മുഴുവന്‍ വാര്‍ഡ്കളിലും പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, എം.എല്‍.എ.മാരായ എം.സി. ഖമറുദ്ധീന്‍, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി എന്നിവര്‍ രക്ഷാധികാരികളായും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ക്യാപ്റ്റനായും ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി വൈസ് ക്യാപ്റ്റനായും വൈസ് പ്രസിഡണ്ട് വി.കെ.പി. ഹമീദലി ഡയരക്ടറായും സെക്രട്ടറിമാരായ അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ , പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ എന്നിവര്‍ കോ-ഓഡിനേറ്റര്‍മാരുമായ കാല്‍നട മാര്‍ച്ചില്‍ മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, നിയോജക മണ്ഡലം ,പഞ്ചായത്ത് - മുനിസിപ്പല്‍ ഭാരവാഹികള്‍, പോഷക സംഘടന ജില്ലാ കമ്മിറ്റി അംഗങ്ങള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സഹകരണ സംഘങ്ങളിലെ ഡയരക്ടര്‍മാര്‍ എന്നിവര്‍ സ്ഥിരാഗങ്ങളായിരിക്കും ഇവര്‍ക്ക് പുറമെ മാര്‍ച്ച് കടന്ന് വരുന്ന നിയോജക മണ്ഡങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രധാന പ്രവര്‍ത്തകര്‍ ജാഥയില്‍ പ്രത്യേകമായി അണിനിരക്കും.
ദേശ് രക്ഷാ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജനുവരി 10ന് വൈകുന്നേരം ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍ വിളമ്പര ജാഥ നടത്തും. കണ്‍വെന്‍ഷനുകളും 10 ന് നടത്തുന്ന വിളമ്പര ജാഥയും വന്‍വിജയമാക്കണമെന്ന് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments