Type Here to Get Search Results !

Bottom Ad

ദമ്പതികളുടെ അപകടമരണം: കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്


കാസര്‍കോട് (www.evisionnews.co): കാടകത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ സ്വദേശമായ തമിഴ്നാട് പുതുക്കോട്ടയിലേക്ക് കൊണ്ടു പോയി. മുള്ളേരിയ എ.എം കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ബര്‍ ഷോപ്പിന്റെ ഉടമ ഗോവിന്ദ രാജ് (50), ഭാര്യ ഉമാവതി (41) എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ട് ആംബുലന്‍സുകളിലായി പുതുക്കോട്ട മത്തുവ നഗറിലേക്ക് കൊണ്ടുപോയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മുള്ളേരിയ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അന്ത്യോപചാരത്തിന് ശേഷമാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. 

ഗോവിന്ദ രാജിന്റെ ഭാര്യ ഉമാവതിയെ പ്രമേഹ സംബന്ധമായ അസുഖം അലട്ടാറുള്ളതിനാല്‍ എല്ലാ മാസവും ഡോക്ടറെ കണ്ട് പരിശോധനയും ചികിത്സയും നടത്താറുണ്ടായിരുന്നു. ഇന്നലെ ഉമാവതിയെ ഡോക്ടറെ കാണിച്ച് കാസര്‍കോട്ട് നിന്നും മുള്ളേരിയയിലേക്ക് സ്‌കൂട്ടറില്‍ തിരിച്ചു പോകുമ്പോള്‍ കാടകം പതിമൂന്നാം മൈലിലെ വണ്ണാച്ചിക്കടവിലാണ് അപകടമുണ്ടായത്. ദമ്പതികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ബെണ്ടിച്ചാലിലെ നാസിക് മൂസക്കെതിരെ (24) ആദൂര്‍ പൊലീസ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ബംഗളൂരുവിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് നാസിക് മൂസ തിരിച്ചുവരികയായിരുന്ന കാര്‍ സ്‌കൂട്ടറിമായി കൂട്ടിയിടിക്കുകയായിരുന്നു.







Post a Comment

0 Comments

Top Post Ad

Below Post Ad