
(www.evisionnews.co) ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ജനങ്ങളോട് ചോദിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുപോലും കാണിക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒട്ടും സുതാര്യമല്ലാത്ത ഒരു സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങളോട് പൗരത്വ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
വിവരാവകാശ നിയമം ഇല്ലാതാക്കിയ, ഇലക്ട്രല്‍ ബോണ്ടുകള്‍ കൊണ്ടുവന്ന, ഒട്ടും സുതാര്യമല്ലാത്ത, പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും കാണിക്കാനാവാത്ത ഒരു സര്‍ക്കാര്‍ ഇപ്പോള്‍ പൗരന്‍ യോഗ്യത തെളിയിക്കാനാണ് ആവശ്യപ്പെടുന്നത് -യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്റും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Post a Comment
0 Comments