ന്യൂദല്‍ഹി (www.evisionnews.co): പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. 3,92,078 കുഞ്ഞുങ്ങളാണ് 2020ന്റെ ആദ്യ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചത്. ഇതില്‍ 67,385 കുഞ്ഞുങ്ങളും ഇന്ത്യയിലാണ്. ഇത് മൊത്തം ജനിച്ചവരുടെ 17 ശതമാനം വരും.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299 കുഞ്ഞുങ്ങളാണ് ചൈനയില്‍ ജനിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ റിപ്പോര്‍ട്ട് അനുസരിച്ച്, 2027ല്‍ ഇന്ത്യ ചൈനയെയും മറികടന്ന് ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യമാകും. നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, യു.എസ്.എ, കോംഗോ, എതോപ്യ എന്നിവരാണ് കുഞ്ഞുങ്ങളുടെ ജനനകാര്യത്തില്‍ ആദ്യ എട്ടിലുള്ള മറ്റ് രാജ്യങ്ങള്‍.
Post a Comment
0 Comments