കുമ്പള (www.evisionnews.co): കുമ്പള സഹകരണ ആസ്പത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ അന്വേഷിച്ചുവരുന്നു. ആസ്പത്രി തല്ലിത്തകര്‍ക്കുകയും കാവല്‍ക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. സൂരംബയല്‍ സ്വദേശികളായ സന്തോഷ് (20), ശൈലേഷ് (25), വിജയ് (29) എന്നിവരാണ് അറസ്റ്റിലായത്. ആസ്പത്രി കാവല്‍ക്കാരന്‍ യോഗേഷി (33)നാണ് അക്രമത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ കാറിലെത്തിയ അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമം കാട്ടിയത്. ആസ്പത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ മാറ്റിയിടാന്‍ കാവല്‍ക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ നിലത്തിട്ട് മര്‍ദ്ദിക്കുകയും ആസ്പത്രി കാഷ്വാലിറ്റിയുടെ ഗ്ലാസ് തകര്‍ക്കുകയും ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. കുമ്പള അഡീ. എസ്.ഐ വിനോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Post a Comment
0 Comments