കാഞ്ഞങ്ങാട് (www.evisionnews.co): ഓടി ക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുവീണ യുവാവിന് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ സ്വദേശി മനോജി (20)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ മംഗലാപുരം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ട്രെയിനില്‍ നിന്ന് കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വെ ഗെയിറ്റു കഴിഞ്ഞയുടനാണ് തെറിച്ചുവീണത്.
യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. തുടര്‍ന്ന് ഇരുപത് മിനിറ്റോളം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വീണ ആളെ കിട്ടിയില്ല. തുടര്‍ന്ന് ട്രെയിന്‍ യാത്ര പുറപ്പെട്ടു. പിന്നീട് നാട്ടുകാരും പോലീസും അഗ്നിശമന സേനയും ട്രാക്കിന് സമീപത്തുകൂടി കിലോ മീറ്ററോളം നടന്നു ഏറെ നേരത്തെ തിരലിനൊടുവില്‍ കുറ്റിക്കാട്ടില്‍ നിന്നും ചോര വാര്‍ന്ന നിലയില്‍ മനോജിനെ കണ്ടെത്തുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കു മാറ്റി.
Post a Comment
0 Comments