ദേശീയം (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍. ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് അസ്വീകാര്യമാണെന്നും നിയമം പിന്‍വലിക്കുന്നത് വരെ പോരാടണമെന്നും ഡല്‍ഹി എംഎല്‍എ കൂടിയായ അദ്ദേഹം പറഞ്ഞു.
ഇരുപത് ദിവസമായി മുടങ്ങാതെ ഡല്‍ഹി ശഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തുവരുന്ന തനിക്കെതിരെ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും മുസ്ലിംകള്‍ക്കെതിരെ കൊണ്ടുവന്ന നിയമമാണിതെന്നും ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ ഈ നിയമത്തെ ചെറുത്ത് തോല്‍പ്പിക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments