ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് ഉമര്‍ ഖാലിദിന്റെ മറുപടി. ഇനി മുതല്‍ ബി.ജെ.പിക്കെതിരെ ഇന്ത്യയുടെ പോരാട്ടമായിരിക്കുമെന്ന് ഉമര്‍ ഖാലിദ് ട്വിറ്ററില്‍ കുറിച്ചു.
'അമിത് ഷാ പറഞ്ഞത് പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നാണ്. പൂര്‍ണ്ണമനസോടെ താങ്കളുടെ വെല്ലുവിളി ഞങ്ങള്‍ സ്വീകരിക്കുന്നു. ഇന്ത്യ/ ബി.ജെ.പി ആയിരിക്കും ഇനി മുതല്‍'. പഞ്ചാബില്‍ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഉമര്‍ ഖാലിദിന്റെ ട്വീറ്റ്.
Post a Comment
0 Comments