മഞ്ചേശ്വരം (www.evisionnews.co): പൊസോട്ട് മിനി ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബികോം വിദ്യാര്‍ത്ഥി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മംഗളൂരുവിലെ ബി.കോം വിദ്യാര്‍ത്ഥി കോട്ടയം ഉഴവൂര്‍ തെക്കിലാക്കാട്ടില്‍ ഹൗസില്‍ എല്‍വിന്‍സണ്‍ ജോസഫ് (22) ആണ് മരിച്ചത്. സ്റ്റീഫന്‍ ജോസഫ്-ലിജി ദമ്പതികളുടെ മകനാണ്. അപകടത്തില്‍ എല്‍വിന്റെ സുഹൃത്ത് വിശാല്‍ (23) നേരത്തെ മരിച്ചിരുന്നു. 17ന് വൈകിട്ടായിരുന്നു അപകടം.
Post a Comment
0 Comments