Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന 15ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

മഞ്ചേശ്വരം (www.evisionnews.co): കര്‍ണാടക ബസില്‍ കടത്തുകയായിരുന്ന 15ലക്ഷം രൂപയുടെ കുഴല്‍ പണം എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ ചെങ്ങളായി ചേരമൂലയിലെ മുഹമ്മദ് കുഞ്ഞി (33)യാണ് മഞ്ചേശ്വരത്ത്് കുഴല്‍ പണവുമായി പിടിയിലായത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം കര്‍ണ്ണാടക ബസില്‍ പരിശോധന നടത്തിയപ്പോഴാണ് കുഴല്‍പ്പണം കണ്ടെത്തിയത്. മുഹമ്മദ്കുഞ്ഞിയെ ചോദ്യം ചെയ്തപ്പോള്‍ മംഗളൂരു കങ്കനാടിയില്‍ നിന്നും ഒരാള്‍ തളിപ്പറമ്പുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ അയ്യൂബ് എന്ന വ്യക്തിക്ക് നല്‍കാനാണ് പണം കടത്തിയതെന്ന് അറിയിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബി.എം അബ്ദുല്ലക്കുഞ്ഞി, സതീശന്‍ നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മൊയ്തീന്‍ സാദിഖ് ടിഎം, രമേശന്‍ ആര്‍, എം.എം പ്രസാദ്, വനിത ഓഫീസര്‍മാരായ മെയ് മോള്‍ ജോണ്‍, ഇന്ദിര എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ലഹരി ഗുളികകളും ഒന്നര ക്വിന്റലോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad