കാസര്‍കോട് (www.evisionnews.co): കുമ്പള ബംബ്രാണയില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആര്‍എസ്എസ് അക്രമം. പരിക്കേറ്റ രണ്ടുവിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംബ്രാണയിലെ ദാറുല്‍ ഉലൂം മദ്രസയിലെ സഹീദ് (13), മുനാസ് (17) എന്നിവരാണ് ആര്‍.എസ്.എസ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്രസവിട്ട് പോവുകയായിരുന്ന കുട്ടികളെ ഒരു സംഘം അക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ എകെഎം അഷ്‌റഫ്, യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുക്താര്‍ മഞ്ചേശ്വരം, ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫ, കെ.എഫ് ഇഖബാല്‍ തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. എല്ലാ നിയമസഹായങ്ങളും നല്‍കുമെന്ന് ഉറപ്പുനല്‍കി.
Post a Comment
0 Comments