കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംസ്ഥാന ടെന്നീസ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 8,9 തിയതികളില്‍ പാലക്കുന്ന് ഗ്രീന്‍ വുഡ് സ്‌കൂളില്‍ നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പുരുഷ, വനിതാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സംഘാടക സമിതിയോഗം കാപ്പില്‍ കെ.ബി.എം ഷരീഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ഭാരവാഹികളായി കാപ്പില്‍ കെ.ബി.എം ഷരീഫ് (ചെയര്‍), മനോജ് പള്ളിക്കര (ജന കണ്‍), സി.എച്ച് ഫൈസല്‍ (ട്രഷ), കെ.വി.അപ്പു, ശംശുദ്ധീന്‍ ചെമ്പിരിക്ക, എം.എം ഗംഗാദരന്‍ പാറക്കട്ട, സിദ്ധിക്ക് കരിപ്പൊടി (വൈസ് ചെയര്‍), ഹബീബ്, കോടിയില്‍ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ പാലക്കുന്ന്, പുതിയേടത്ത് അബ്ദുല്‍ റഹിമാന്‍, വനജ ഗംഗാദരന്‍, ഷീബ ബഷീര്‍, സുമയ്യ തായത്ത്, ലൈല വിദ്യാനഗര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍ (കണ്‍), മീഡിയ മുഹമ്മദ് ഹാഷിം (ചെയര്‍), പാലക്കുന്നില്‍ കുട്ടി, അബ്ദുള്ള കുഞ്ഞി ഉദുമ, സി.കെ കണ്ണന്‍ (കണ്‍).
Post a Comment
0 Comments