ഇന്‍ഡോര്‍ (www.evisionnews.co): സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഇന്‍ഡോറില്‍ തീ കൊളുത്തി മരിച്ചു. പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് 75കാരനായ രമേഷ് പ്രജാപത് സ്വയം ജീവനൊടുക്കിയതെന്ന് സി.പി.ഐ.എം പറഞ്ഞു. ഗീതാ ഭവന്‍ സ്‌ക്വയറിന് മുമ്പിലെ ബി.ആര്‍ അംബേദ്കര്‍ പ്രതിമക്ക് മുമ്പില്‍ വച്ചാണ് രമേഷ് പ്രജാപത് തീകൊളുത്തിയത്.
രമേഷ് പ്രജാപതിന്റെ ബാഗില്‍ പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എതിരെയുള്ള ലഘുലേഖകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കൊണ്ട് മാത്രം രമേഷ് പ്രജാപതിന്റെ ആത്മഹത്യ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമാണെന്ന് പറയാനാവില്ലെന്നാണ് തുക്കോഗഞ്ജ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നും പൊലീസ് പറഞ്ഞു.
Post a Comment
0 Comments