Type Here to Get Search Results !

Bottom Ad

57ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): 57ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ദുബൈയില്‍നിന്ന് രണ്ടു വിമാനങ്ങളിലെത്തിയ കാസര്‍കോട് സ്വദേശികളായ ദാവൂദ്, ഷാഹുല്‍ ഹമീദ് എന്നിവരില്‍ നിന്നാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 700 ഗ്രാം വീതം സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 57.12 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണ്ണം.പെര്‍ഫ്യൂം ബോട്ടിലുകളുടെ അടപ്പുകളിലും ട്രോളി ബാഗിനുള്ളില്‍ ചെറിയ വയറിന്റെ രൂപത്തിലുമാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. ഇരുവര്‍ക്കും സംസ്ഥാനത്തെ ഏതെങ്കിലും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദന ഭട്ട്, സൂപ്രണ്ട് കെ. സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad