കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും ജില്ലാ ആസ്ഥാനകേന്ദ്രങ്ങളില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് ഇന്ത്യയുടെ കൂറ്റന്‍ മനുഷ്യഭൂപടം തീര്‍ക്കും. വൈകിട്ട് 5.17ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് മനുഷ്യഭൂപടം തീര്‍ക്കുക. അയ്യായിരത്തിലധികം ആളുകള്‍ അണിനിരക്കും. വൈകിട്ട് നാലുമണിക്ക് കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യുടി ഖാദര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ യുഡിഎഫ് എംപി, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, ഘടകകക്ഷി നേതാക്കള്‍ സംബന്ധിക്കും.
ഇതോടൊപ്പം രാഷ്ട്രപതിക്ക് പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് മുഴുവന്‍ പ്രവര്‍ത്തകരും ഒപ്പു ചാര്‍ത്തിയ ഒരു കോടി കത്തുകളും അയക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എ, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഘടകക്ഷി നേതാക്കളായ അബ്രഹാം തോണക്കര, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കരിവെള്ളൂര്‍ വിജയന്‍ സംബന്ധിച്ചു.
Post a Comment
0 Comments