Type Here to Get Search Results !

Bottom Ad

ബംബ്രാണയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം: പൊലിസ്- സംഘ്പരിവാര്‍ ഒത്തുകളി അപകടമെന്ന് യൂത്ത് ലീഗ്

കുമ്പള (www.evisionnews.co): കുമ്പള ബംബ്രാണയില്‍ കഴിഞ്ഞ ദിവസം ഹിഫ്‌ള് കോളജ് വിദ്യാര്‍ത്ഥികളെ തൊപ്പി വെച്ചതിന്റെ പേരില്‍ മൂന്നംഗ സംഘ്പരിവാര്‍ ഗുണ്ടാസംഘം മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താറും ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫയും പ്രസ്താവനയില്‍ പറഞ്ഞു. 

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന നാട്ടില്‍ ഇരുളിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട് അശാന്തി വിതക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് കുമ്പള പൊലീസ് കൂട്ട് നില്‍ക്കുകയാണ്. അക്രമിസംഘത്തിലുള്ള മറ്റു രണ്ടു പേരെ പിടികൂടുന്നതിനു പകരം കസ്റ്റഡിലെടുത്ത പ്രതിയെ നേരം പുലരുന്നതിനു മുമ്പ് ജാമ്യത്തില്‍ വിട്ടയച്ച പൊലീസ് നടപടി നീതിനിഷേധവും അര്‍.എസ്. എസിനെ തൃപ്ത്തിപ്പെടുത്താനുമാണ്. മുന്‍പുംകുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഇത്തരം സമാന സംഭവങ്ങളില്‍ സംഘപരിവാറിന് ഓശാന പാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരുന്നത്. ബംബ്രാണ സംഭവത്തില്‍ മുഴുവന്‍ പ്രതികളെ പിടികൂടുന്നതിന് പകരം നിരപരാധികളെ കള്ളക്കേസില്‍ കൂടുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad