
കാസര്‍കോട്: (www.evisionnews.co) പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ദേശീയപാതയില്‍ മനുഷ്യമതില്‍ തീര്‍ത്ത് എല്‍ഡിഎഫ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കാസര്‍കോട്ട് ആദ്യകണ്ണിയായി ചേര്‍ന്നു. ചങ്ങലയുടെ അവസാന കണ്ണിയായി കളിയിക്കാവിളയില്‍ എം.എ ബേബി നിന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം നടത്തിയ മനുഷ്യമഹാ ശൃംഖലയില്‍ സാമൂഹിക- സാംസ്‌കാരിക രംഗത്തെയും മതരംഗത്തെയും പ്രമുഖര്‍ സംബന്ധിച്ചു. ഭരണഘടനയുടെ ആമുഖം വായിക്കുകയും കൈകള്‍ ചേര്‍ത്ത് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
Post a Comment
0 Comments