കാസര്‍കോട് (www.evisionnews.co): തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പത്തു മാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചു. മാങ്ങാട് കൂള്ളിക്കുന്നിലെ ഖാദറിന്റെ മകന്‍ മുഹമ്മദാണ് മരിച്ചത്. മുലപ്പാല്‍ കുടുങ്ങി ശ്വാസതടസമുണ്ടായ കുഞ്ഞിനെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്
വെന്റിലേറ്ററിന്റെ സഹായം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് കാസര്‍കോട്ടെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. മാതാവ് ആശിഖ.
Post a Comment
0 Comments