കേരളം (www.evisionnews.co): ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷമായതിനാലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്, ഇത് താക്കീതാണെന്നും ബി.ജെ.പിയുടെ ജനജാഗ്രത സമ്മേളനത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുസ്ലിം സ്‌നേഹം തട്ടിപ്പാണ്. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആളുകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയത് കോണ്‍ഗ്രസാണ്. ഭിന്നിച്ചുനിന്ന മുസ്ലിം സമുദായം മോദിയും അമിത് ഷായും കാരണം ഒന്നിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സമുദായ നേതാക്കള്‍ക്ക് മതബോധം കൈമോശം വന്നെന്നും പൗരത്വ നിയമത്തിനെതിരായ സമരം പച്ചക്കള്ളമാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.
Post a Comment
0 Comments