കാസര്‍കോട് (www.evisionnews.co): രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയമുയര്‍ത്തിപിടിച്ച് എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി മുള്ളേരിയയില്‍ സംഘടിപ്പിച്ച മനുഷ്യജാലിക പൗരത്വ ഭേദഗതി, എന്‍ആര്‍സി നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ ജ്വാല തീര്‍ക്കുന്നതായി. മുള്ളേരിയ ടൗണില്‍ നടന്ന പരിപാടിയില്‍ സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ്മാന്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എംസി ഖമറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജലീല്‍ റഹ്മാനി പ്രമേയ പ്രഭാഷണം നടത്തി. ജാലികാ റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Post a Comment
0 Comments